അങ്ങനെ ഞനും സ്റ്റേജിൽ കയറി.. .by Reshma Ramachandran 08/02/2021

എന്നത്തെ പോലെ ഇന്നും പ്രാധനയോടെ ക്ലാസ് ആരംഭിച്ചു. ജിബി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു ആദ്യം. ജീവിത്തിൽ നാം ഏറ്റവുമധികം ഓർക്കേണ്ട ഒരു കാര്യം ടീച്ചർ പങ്കുവച്ചു." Shrink the glass of expectations". നാം ആരിൽ നിന്നും അധികമായി പ്രതീക്ഷിക്കാതെ ഇരിക്കുക. അപ്പോൾ ജീവിതം നിരാശ നിറഞ്ഞതാകില്ല. അടുത്ത ക്ലാസ് മായാ ടീച്ചറുടേതായിരുന്നു. ഐഡിയലിസത്തെ പറ്റിയും വിദ്യാഭ്യാസത്തിൽ അവയുടെ പങ്കിനെ പറ്റിയുമൊക്കെ വളരെ നന്നായി ടീച്ചർ വിവരിച്ചു. ക്ലാസ്സിനൊടുവിൽ ടീച്ചർ ആൽബിനെ കൊണ്ട് ഒരു പാട്ടും പാടിച്ചു. ആൽബിൻ വളരെ നന്നായി പാടുകയും ചെയ്‌തു.
ഇന്റെർവൽ സമയം ആയപ്പോൾ ഓരോ ക്ലാസിലെയും ഓരോ കുട്ടികൾ പ്രിൻസിപ്പൽ കാണാനും 'talent hunt' നറുക്കെടുക്കാനും പോയി. എന്റെ ക്ലാസ്സിൽ നിന്നും ഞാൻ ആണ്  പോയത്. മൂന്നു ദിവസം ഉള്ള പരുപാടിയിൽ മൂന്നാം ദിവസം ആണ് ഞങ്ങൾക്ക് നറുക്കുവീണത്. കുറച്ചു കൂടി സമയം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. 
ഉച്ചകഴിഞ്ഞു രണ്ടു പിരീഡും നമ്മുടെ പ്രിൻസിപ്പൾ ക്ലാസ് എടുത്തു. വളരെ മനോഹരമായി രണ്ടു തലമുറയുടെ പഠനരീതി അദ്ദേഹം വിവരിച്ചു. 
അടുത്തതായി ജോജു സർന്റെ പാനൽ ഡിസ്കഷൻ ആയിരുന്നു. അങ്ങനെ ആദ്യം ആയി ഒറ്റക്ക്‌ ഒരു വിഷയത്തെപറ്റി  സംസാരിക്കാൻ ഞാൻ സ്റ്റേജിൽ കയറി. വലിയ പ്രോത്സാഹനം ആണ് എന്റെ കൂട്ടുകാർ എനിക്ക് നൽകിയതു. 
"   കുട്ടിയുടെ കൈയിൽ അടിക്കുന്നവനല്ല കുട്ടിക്കായി കൈയടിക്കുന്നവനാകണം യഥാർത്ഥ അധ്യാപകൻ.... " 
ഈ വാക്കുകൾ എന്റെ സ്വന്തവും ആണ്. ഈ വാക്കുകൾ എങ്ങനെ എനിക്ക്  കിട്ടി എന്ന് ഇപ്പോഴും അറിയില്ല. എതോ ചിന്തയിൽ നിന്നുമാകാം.... എങ്കിലും എല്ലാര്ക്കും ഇഷ്ടമായി, അതുകൊണ്ട്‌ എനിക്കും സന്തോഷം ആയി.

Popular posts from this blog

carmel day 🌻🌻🌻🌻